Picsart 23 08 07 12 36 36 338

അൻസു ഫതിക്ക് ആയി പി എസ് ജി ഉൾപ്പെടെയുള്ള ക്ലബുകൾ രംഗത്ത്

ബാഴ്സലോണയുടെ യുവതാരം അൻസു ഫതിയെയും സ്വന്തമാക്കാൻ ആകും എന്ന പ്രതീക്ഷയിൽ പി എസ് ജി. ലൂയിസ് എൻറികെയുടെ ടീം അൻസുവിനായി ഒരു ഓഫർ ഉടൻ സമർപ്പിക്കും എന്നാണ് സൂചനകൾ. അവസാന സീസണിൽ അധികം അവസരം ലഭിക്കാതിരുന്ന അൻസു ചിലപ്പോൾ ബാഴ്സലോണ വിടുന്നത് പരിഗണിക്കും. പി എസ് ജി മാത്രമല്ല യൂറോപ്പിലെ മറ്റു ചില വലിയ ക്ലബുകൾ കൂടെ ബാഴ്സലോണ താരത്തിനായി രംഗത്ത് ഉണ്ട്.

പി എസ് ജി ബാഴ്സലോണയുടെ ഡ്മെബലയുടെ ട്രാൻസ്ഫർ പൂർത്തിയാക്കി കഴിഞ്ഞാൽ അൻസുവിൽ ശ്രദ്ധ കൊടുക്കും. കഴിഞ്ഞ സീസണിൽ സാവി അൻസുവിനെ സ്ഥിർമ്മായി ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയുരുന്നില്ല. വലിയ പരിക്ക് മാറി വന്ന അൻസുവിന് സ്ഥിരമായി അവസരം കിട്ടാത്തത് കൊണ്ട് തന്നെ പരിക്കിനു മുന്നെയുള്ള മികവിലേക്ക് എത്താനും ആയിട്ടില്ല.

ബാഴ്സലോണയിൽ 2027വരെയുള്ള കരാർ അൻസു ഫതിക്ക് ഉണ്ട്. ഒരു ബില്യന്റെ റിലീസ് ക്ലോസും ബാഴ്സലോണയിൽ ഫതിക്ക് ഉണ്ട്. 2012 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉള്ള താരമാണ് അൻസു ഫതി. അരങ്ങേറ്റ സമയത്ത് ബാഴ്സലോണയിലെ പ്രായം കുറഞ്ഞ ഗോൾ സ്കോറിംഗ് റെക്കോർഡ് എല്ലാം അൻസു ഫതി തകർത്തിരുന്നു.

Exit mobile version