അമ്രീന്ദർ സിംഗിന് 1.20 കോടി, റെക്കോർഡ് തുകയ്ക്ക് അമ്രീന്ദർ മുംബൈയിലേക്ക്

- Advertisement -

 

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾകീപ്പറായി അമ്രീന്ദർ സിംഗ്. 1.20 കോടി രൂപയ്ക്കാണ് അമ്രീന്ദറിനെ മുംബൈ സിറ്റി എഫ് സി സ്വന്തമാക്കിയത്. ബെംഗളൂരു എഫ് സിക്ക് വേണ്ടി ബൂട്ടുകെട്ടിയിരുന്ന അമ്രീന്ദർ കഴിഞ്ഞ ഐ എസ് എല്ലിൽ ലോണിൽ മുംബൈ സിറ്റിയിൽ എത്തിയിരുന്നു.

ഒരു ടീമിനു രണ്ടു കളിക്കാരെ മാത്രമെ നിലനിർത്താൻ പറ്റൂ എന്നതാണ് അമ്രീന്ദറിന് മുംബൈ സിറ്റിയിലേക്കുള്ള വഴി തെളിച്ചത്. ബെംഗളൂരു അമ്രീന്ദറിനെ നിലനിർത്തും എന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ സുനിൽ ഛേത്രിയേയും ഉദാന്ത സിംഗിനേയും നിലനിർത്താനാണ് ബെംഗളൂരു തീരുമാനമെടുത്തത്. പഞ്ചാബ് സ്വദേശിയായ അമ്രീന്ദർ ഇതിനു മുമ്പ് അത്ലറ്റിക്കോ കൊൽക്കത്തയ്ക്കു വേണ്ടിയും പൂനെ എഫ് സിക്കു വേണ്ടിയും ഗ്ലോവ് അണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement