Picsart 23 09 01 18 05 33 976

അവസാനം അമ്രബത്!! മാഞ്ചസ്റ്റർ യുണൈറ്റഡ് മൊറോക്കൻ താരത്തെ സ്വന്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം അമ്രബാതിനെ സ്വന്തമാക്കി. ട്രാൻസ്ഫർ ഡെഡ് ലൈൻ ഡേയുടെ അവസാബ ദിവസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ഫിയിറെന്റിനയും തമ്മിൽ ധാരണയിൽ എത്തിയത്. ലോൺ കരാറിൽ ആകും താരം യുണൈറ്റഡിലേക്ക് വരുന്നത്. ലോൺ ഫീ യുണൈറ്റഡ് നൽകും. സീസൺ അവസാനം 20 മില്യൺ നൽകിയാൾ യുണൈറ്റഡിന് അമ്രബതിനെ സൈൻ ചെയ്യാം.

ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നമാകുന്നതിനാൽ ആണ് യുണൈറ്റഡ് ലോണിൽ താരത്തെ സ്വന്തമാക്കാൻ തീരുമാനിച്ചത്. ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ അമ്രബതിനായി യുണൈറ്റഡ് രംഗത്ഥ് ഉണ്ടായിരുന്നു‌. യുണൈറ്റഡ് നേരത്തെ തന്നെ അമ്രബത് കരാർ ധാരണയിൽ എത്തിയിരുന്നു.

മൊറോക്കൻ താരം അമ്രബത് കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. 26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

Exit mobile version