Site icon Fanport

അമ്രബതിനെ മൗറീഞ്ഞോയുടെ ഫെനർബചെ സ്വന്തമാക്കുന്നു

ഫിയൊറെന്റിനയുടെ താരമായ അമ്രബതിനെ തുർക്കി ക്ലബായ ഫെനർബചെ സ്വന്തമാക്കും. മധ്യനിര താരം ഒരു വർഷത്തെ ലോണിൽ ആകും തുർക്കിയിലേക്ക് പോവുക. 15 മില്യൺ നൽകിയാൽ സീസൺ അവസാനം ഫെനർബചെക്ക് താരത്തെ വാങ്ങാനും ആകും.

മാഞ്ചസ്റ്റർ 24 03 25 12 10 18 841

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ലോണിൽ കളിച്ച താരമാണ് അമ്രബത്. അമ്രബതിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരത്തിന്റെ ലോൺ കാലത്തെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാലും സീസൺ അവസാനം താരം മികച്ച പ്രകടനത്തോടെ തന്റെ മൂല്യം തെളിയിച്ചിരുന്നു.

26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

Exit mobile version