ചെൽസിയുടെ അമ്പാടു ഇനി ബുണ്ടസ് ലീഗെയിൽ

0
ചെൽസിയുടെ അമ്പാടു ഇനി ബുണ്ടസ് ലീഗെയിൽ

ചെൽസിയുടെ ടീനേജ് താരം ഈഥൻ അമ്പാടു ഇനി ജർമ്മൻ ക്ലബ്ബായ ലെയ്പ്സിഗിൽ. ഒരു സീസണിലേക്കുള്ള ലോൺ അടിസ്ഥാനത്തിലാണ് താരം ബുണ്ടസ് ലീഗെയിൽ എത്തുന്നത്. 18 വയസുകാരനായ അമ്പാടു രണ്ട് വർഷം മുൻപ് എക്സ്റ്ററിൽ നിന്നാണ് ചെൽസിയിൽ എത്തിയത്.

ഫ്രാങ്ക് ലംപാർഡിന്റെ ടീമിൽ ഇടമില്ല എന്നുറപ്പായതോടെയാണ് താരം ലോണിൽ പോകാൻ തീരുമാനിച്ചത്. അമ്പാടു ലോണിൽ പോകുന്നതാലും ഉചിതമെന്ന് ലംപാർഡ് നേരത്തെ സൂചിപ്പിച്ചിരുന്നു. വെയിൽ ദേശീയ ടീം അംഗമാണ് അമ്പാടു. സെന്റർ ബാക്കായും, സെൻട്രൽ ഡിഫൻഡർ ആയും ഒരേ പോലെ കളിക്കാൻ കഴിവുള്ള താരമാണ് അമ്പാടു.