അമേരിക്കൻ യുവതാരം നോർവിച് സിറ്റിയിൽ

Img 20210810 111928

നോർവിച്ച് സിറ്റി വെർഡർ ബ്രെമെനിൽ നിന്ന് അമേരിക്കൻ ഫോർവേഡ് ജോഷ് സർജന്റിന്റെ സൈനിംഗ് പൂർത്തിയാക്കി. 21 വയസ്സുള്ള യുഎസ് മെൻസ് നാഷണൽ ടീം ഇന്റർനാഷണൽ നോർവിചിൽ നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ രണ്ടര വർഷമായി ജർമ്മൻ ഫുട്ബോളിൽ സജീവമായി ഉള്ള താരമാണ് സെർജന്റ്. വെർഡർ ബ്രെമെന്റെ റിസേർവ്സ് ടീമിലൂടെ വളർന്നു വന്ന താരമാണ്.  ബ്രെമെനായി 83 മത്സരങ്ങളിൽ കളിച്ച താരം 15 ഗോളുകൾ അവർക്കായി നേടി.

2018 ൽ, ബൊളീവിയയ്‌ക്കെതിരായ മത്സരത്തിൽ സർജന്റ് ദേശീയ ടീമിനായി സീനിയർ അരങ്ങേറ്റം നേടി. മൊത്തത്തിൽ അമേരിക്കയ്ക്ക് വേണ്ടി 16 സീനിയർ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം അഞ്ച് ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്.

Previous articleനോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സിന്റെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്
Next articleമാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഹാരി കെയ്ൻ കളിക്കുമെന്ന് സ്പർസ്‌ പരിശീലകൻ