അമദ് ദിയാലോയ്ക്ക് പരിക്ക്, ട്രാൻസ്ഫർ നടക്കില്ല

Img 20210830 122043

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോയുടെ ട്രാൻസ്ഫർ നടക്കില്ല. അമദിന് പരിശീലനത്തിനിടയിൽ പരിക്കേറ്റതാണ് പ്രശ്നനായിരിക്കുന്നത്. ഇതോടെ അമദിനെ ലോണിൽ അയക്കാനുള്ള ശ്രമം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപേക്ഷിച്ചു. ഐവറി കോസ്റ്റ് താരമായ അമദിനെ ഡച്ച് ലീഗ് ക്ലബായ ഫെയനൂർഡ് സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരുന്നു. താരം മെഡിക്കലിനായി യാത്ര ചെയ്യാൻ ഒരുങ്ങുമ്പോൾ ആയിരുന്നു പരിക്ക് വില്ലനായത്. ഈ പരിക്കോടെ ഫെയനൂർഡ് ട്രാൻസ്ഫറിൽ നിന്ന് പിന്മാറിം

നിരവധി പ്രീമിയർ ലീഗ് ക്ലബുകൾ താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അവസരം ലഭിക്കും എന്ന് ഉറപ്പിക്കാനായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഹോളണ്ടിലേക്ക് അയക്കാൻ ശ്രമിച്ചത്. ഇനി താരം ജനുവരി വരെ യുണൈറ്റഡിനൊപ്പം തുടരും. ശേഷം ലോണിൽ പോകുന്നത് ആലോചിക്കും. ഐവറി കോസ്റ്റിനൊപ്പം ഒളിമ്പിക്സ് കളിച്ച താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരം കിട്ടുമോ എന്നത് സംശയമാണ്. സാഞ്ചോ, റൊണാൾഡോ എന്നിവർ എത്തിയതോടെ യുണൈറ്റഡ് അറ്റാക്കിൽ താരങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്.

കഴിഞ്ഞ സീസണിൽ അറ്റലാന്റയിൽ നിന്നായിരുന്നു അമദ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് യുണൈറ്റഡിൽ വലിയ ഭാവി കാണുന്നത് കൊണ്ട് തന്നെ താരത്തെ വെറുതെ ബെഞ്ചിൽ ഇരുത്താൻ ക്ലബ് ഇഷ്ടപ്പെടുന്നില്ല.

Previous articleഅപരാജിത കുതിപ്പ് തുടര്‍ന്ന് പാട്രിയറ്റ്സ്, ഗയാനയെ വീഴ്ത്തിയത് 6 വിക്കറ്റിന്
Next articleഐപിഎൽ കളിക്കുവാന്‍ ചമീരയ്ക്കും ഹസരംഗയ്ക്കും അനുമതി നല്‍കി ലങ്കന്‍ ബോര്‍ഡ്