ബെംഗളൂരു വിട്ട ആൽവിൻ ജോർജ്ജ് ഇനി പൂനെ സിറ്റിയിൽ

- Advertisement -

അറ്റാക്കിങ് മിഡ്ഫീൽഡിൽ ആൽവിൻ ജോർജ്ജ് ഇനി പൂനെ സിറ്റിയിൽ കളിക്കും. നേരത്തെ ബെംഗളൂരു എഫ് സി വിടാൻ തീരുമാനിച്ച താരത്തിനെ സ്വന്തമാക്കാൻ മറ്റു ചില ഐ എസ് എൽ ക്ലബുകളും ശ്രമിച്ചിരുന്നു എങ്കിലും ആൽവിൻ പൂനെയിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു‌.

പൈലാൻ ആരോസിലൂടെ വളർന്നു വന്ന ആൽവിൻ മുമ്പ് ഐ എസ് എല്ലിൽ എഫ് സി ഗോവയ്ക്ക് വേണ്ടിയും ഡെൽഹി ഡൈനാമോസിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2015 മുതൽ ആല്വിൻ ബെംഗളൂരു എഫ് സിക്കൊപ്പം ഉണ്ട്. മുമ്പ് ഡെംപോയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ടാറ്റ ഫുട്ബോൾ അക്കാദമിയുടെ പ്രൊഡക്ടാണ് ആൽവിൻ‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement