Site icon Fanport

ഡാനി ആൽവസ് ഇനി ബ്രസീലിൽ!!

പി എസ് ജി വിട്ട റൈറ്റ് ബാക്ക് ഡാനി ആൽവസ് ഇനി ബ്രസീലിൽ കളിക്കും. യൂറോപ്പിലെ തന്നെ പല ക്ലബുകളും ആൽവസിനായി രംഗത്തു വന്നു എങ്കിലും ബ്രസീലിലേക്ക് മടങ്ങാനായിരുന്നു ആൽവസിന്റെ തീരുമാനം. ബ്രസീൽ ക്ലബായ സാവോ പോളോ ആണ് ആൽവസിനെ സൈൻ ചെയ്തത്. താരം മൂന്നു വർഷത്തെ കരാർ ക്ലബുമായി ഒപ്പുവെച്ചു.

തനിക്ക് എവിടെ വേണമെങ്കിലും പോകാമായിരുന്നു എന്നും എന്നാൽ ബ്രസീലിലേക്ക് മടങ്ങാൻ ആണ് തന്റെ തീരുമാനം എന്നും ആൽവേസ് പറഞ്ഞു. ഇപ്പോൾ ബ്രസീലിയൻ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള സാവോ പോളോ ആൽവസിന്റെ വരവോടെ മുന്നോട്ടേക്ക് പോകാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. കോപ അമേരിക്കയിൽ ബ്രസീലിനെ കിരീടത്തിലേക്ക് നയിച്ച ആൽവസ് മുമ്പ് ബാഴ്സലോണ, യുവന്റസ്, സെവിയ്യ എന്നീ ക്ലബുകൾക്കായൊക്കെ കളിച്ചിട്ടുണ്ട്.

Exit mobile version