Picsart 24 06 08 15 19 58 084

ഹൂലിയൻ ആൽവരസിനെ മാഞ്ചസ്റ്റർ സിറ്റി ലോണിൽ അയക്കില്ല

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഹൂലിയൻ ആൽവരസ് ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കവെ താരത്തെ സിറ്റി ലോണിൽ അയക്കില്ല എന്ന് വ്യക്തമാകുന്നു. ആൽവരസിനായി ലോൺ ഓഫറുകൾ വന്നു എങ്കിലും ഒന്നും സിറ്റി സ്വീകരിക്കില്ല. ആൽവരസിനെ ക്ലബിൽ നിലനിർത്താൻ തന്നെയാണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ അവസരങ്ങൾ കുറവായതിനാൽ ആൽവരസ് ക്ലബ് വിടുന്നതും പരിഗണിക്കുന്നുണ്ട്.

ബയേൺ ആൽവരിസിനെ സ്വന്തമാക്കാനായി ചർച്ചകൾ നടത്തുന്നുണ്ട്. വലിയ ഓഫർ ലഭിച്ചാൽ താരത്തെ വിൽക്കാൻ സിറ്റി തയ്യാറായേക്കും. ഹാളണ്ടിന് പിറകിൽ ആണ് ആൽവരസിന്റെ സ്ഥാനം എന്നതിനാൽ താരം മാഞ്ചസ്റ്റർ സിറ്റിയിൽ അത്ര സന്തോഷവാനല്ല‌. തന്റെ കഴിവിനൊത്ത് താൻ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട് എന്ന് ആൽവരസ് മനസ്സിലാക്കുന്നു‌.

കഴിഞ്ഞ സീസണിൽ 30 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം 9 ഗോളുകൾ നേടിയിരുന്നു. ഈ സീസണിൽ അത് 36 മത്സരങ്ങളിൽ നിന്ന് 11 ഗോളും 9 അസിസ്റ്റും ആയിരുന്നു.

Exit mobile version