Picsart 24 08 06 14 31 57 448

95 മില്യൺ നൽകി അർജന്റീനൻ യുവ സ്ട്രൈക്കറെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കുന്നു

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനൻ യുവതാരം ഹൂലിയൻ ആൽവരസ് ക്ലബ് വിടും. താരത്തെ സ്വന്തമാക്കാനായി അത്ലറ്റിക്കോ മാഡ്രിഡ് സിറ്റിയുമായി കരാറിൽ എത്തിയതായി ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. 95 മില്യണോളം ആണ് അത്ലറ്റിക്കോ മാഡ്രിഡ് താരത്തിനായി നൽകുന്നത്. 70 മില്യൺ ട്രാൻസ്ഫർ ഫീയും ഒപ്പം 25 മില്യണോളം ആഡ് ഓണും ആയിരിക്കും സിറ്റി നൽകുക. പി എസ് ജിയും അത്ലറ്റിക്കോ മാഡ്രിഡും ആണ് ആൽവരസിനായി രംഗത്ത് ഉണ്ടായിരുന്നത്. പി എസ് ജിയെക്കാൾ വലിയ ട്രാൻസ്ഫർ ഫീ ആണ് മാഡ്രിഡ് ടീം വാഗ്ദാനം ചെയ്യുന്നത്.

ഇനി ആൽവരസും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ വേതനത്തിൽ തീരുമാനം ആയാൽ ട്രാൻസ്ഫർ നടക്കും. അവസരങ്ങൾ കുറവായതിനാൽ ആണ് ആൽവരസ് സിറ്റി വിടുന്നത് താരം പരിഗണിക്കുന്നത്.

ഹാളണ്ടിന് പിറകിൽ ആണ് ആൽവരസിന്റെ സ്ഥാനം എന്നതിനാൽ താരം മാഞ്ചസ്റ്റർ സിറ്റിയിൽ അത്ര സന്തോഷവാനല്ല‌. തന്റെ കഴിവിനൊത്ത് താൻ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട് എന്ന് ആൽവരസ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ സീസണിൽ 30 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം 9 ഗോളുകൾ നേടിയിരുന്നു. ഈ കഴിഞ്ഞ സീസണിൽ അത് 36 മത്സരങ്ങളിൽ നിന്ന് 11 ഗോളും 9 അസിസ്റ്റും നേടി.

Exit mobile version