Site icon Fanport

തുർക്കിഷ് ഗോൾ കീപ്പർ ബയിന്ദിറിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ മെഡിക്കൽ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോൾ കീപ്പറിനായുള്ള അന്വേഷണം തുടരുകയാണ്‌. ഫെനർബചെ കീപ്പർ ആൽതയ് ബയിന്ദറിനെ സ്വന്തമാക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കങ്ങൾ ആരംഭിച്ചു. താരത്തിന്റെ പരിക്ക് സംബന്ധിച്ച ആശങ്കകൾ തീർക്കാനായി യുണൈറ്റഡ് ഇന്ന് ഇസ്താംബൂളിൽ ബയിന്ദറിന് പ്രീ മെഡിക്കൽ നടത്തി. ഈ മെഡിക്കലിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായെങ്കിൽ യുണൈറ്റഡ് താരത്തെ സിഅൻ ചെയ്യാനുള്ള അടുത്ത നീക്കങ്ങൾ നടത്തും. ഒപ്പം ഡീൻ ഹെൻഡേഴ്സണെ വിൽക്കാനും യുണൈറ്റഡ് നോക്കും.

മാഞ്ചസ്റ്റർ 08 23 00 07 27 690

ഇന്റർ മിലാനിൽ നിന്ന് £47.2 മില്യൺ ഡീലിൽ ക്ലബിലെത്തിയ ആന്ദ്രെ ഒനാനയ്ക്ക് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയാണ് ബയിന്ദറിനെ യുണൈറ്റഡ് നോക്കുന്നത്. 25-കാരനെ കൂടാതെ ബെൻഫിക്കയുടെ ഒഡീസിയാസ് വ്ലാചോഡിമോസുമായും യുണൈറ്റഡ് ചർച്ചകൾ നടത്തുന്നുണ്ട്. ഉൾപ്പെടെയുള്ള മറ്റ് ഗോൾകീപ്പർമാരുമായും

5 മില്യൺ യൂറോ നൽകിയാൽ ബയിന്ദറിൻവ് ഫെനർബചെ വിട്ടുനൽകും.2019ൽ തുർക്കി ക്ലബ്ബിൽ എത്തിയതിന് ശേഷം 145 മത്സരങ്ങൾ ഫെനർബാചിനായി ബയിന്ദിർ കളിച്ചിട്ടുണ്ട്‌. തുർക്കി ദേശീയ ടീമിനായി അഞ്ച് മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Exit mobile version