Picsart 22 12 27 16 32 46 627

അൽഫോൺസോ ഡേവിസിനെ ലക്ഷ്യം വെച്ച് റയൽ മാഡ്രിഡ്

റയൽ മാഡ്രിഡ് 2024 സമ്മറിൽ ലെഫ്റ്റ് ബാക്ക് ആയ അൽഫോൺസോ ഡേവിസിനെ സ്വന്തമാക്കാൻ ശ്രമിക്കും. 22കാരനായ ബയേൺ താരത്തെ സ്വന്തമാക്കുക ആർക്കും എളുപ്പമാകില്ല. ലോകത്തെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായി കണക്കാക്കപ്പെടുന്ന അൽഫോൺസോ ഡേവിസിനെ സ്വന്തമാക്കണം എങ്കിൽ 70 മില്യണിൽ അധികം റയൽ മാഡ്രിഡ് നൽകേണ്ടി വരും. ഇപ്പോൾ 2025വരെ ഡേവിസിന് ബയേണിൽ കരാർ ഉണ്ട്.

ലോകകപ്പിൽ കാനഡയ്ക്കായി മികച്ച പ്രകടനം നടത്തിയ ഡേവിസ് ബയേണിൽ തന്നെ തുടരാനാണ് സാധ്യത. ലെഫ്റ്റ് ബാക്കായി ഇപ്പോൾ റയലിൽ കളിക്കുന്ന മെൻഡിക്ക് പകരക്കാരനായാണ് പെരസ് ഡേവിസിനെ ലക്ഷ്യമിടുന്നത്. 2018 മുതൽ ഡേവിസ് ബയേണൊപ്പം ഉണ്ട്. 2019ൽ ആയിരുന്നു താരം ബയേണായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ അവരുടെ ആദ്യ ഇലവനിലെ സ്ഥിരാംഗം ആണ്.

Exit mobile version