Picsart 24 06 08 08 47 51 307

അൽഫോൺസോ ഡേവിസിനെ ഈ സമ്മറിൽ തന്നെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ്

റയൽ മാഡ്രിഡ് അൽഫോൺസോ ഡേവിസിനെ ഈ സമ്മറിൽ തന്നെ സ്വന്തമാക്കാൻ ശ്രമിക്കും എന്ന് റിപ്പോർട്ടുകൾ. ബയേണുമായി റയൽ മാഡ്രിഡ് ഇതു സംബന്ധിച്ച ചർച്ചകൾ നടത്തും. ബയേൺ 50 മില്യണോളം ആണ് ഡേവിസിനായി ആവശ്യപ്പെടുന്നത്‌. എന്നാൽ അത്ര വലിയ തുക റയൽ മാഡ്രിഡ് നൽകില്ല. ട്രാൻസ്ഫർ ഫീ സംബന്ധിച്ചാകും ചർച്ചകൾ പ്രധാനമായും നടക്കുക‌.

റയൽ മാഡ്രിഡും അൽഫോൺസോ ഡേവിസും തമ്മിൽ നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. നിർബന്ധിതരാകും എന്നാണ് സൂചന. ഇപ്പോൾ 2025വരെ ഡേവിസിന് ബയേണിൽ കരാർ ഉണ്ട്. ഈ സമ്മറിൽ അൽഫോൺസോ ഡേവിസിനെ വിറ്റില്ല എങ്കിൽ അടുത്ത സീസണിൽ ഫ്രീ ഏജന്റായി ബയേണ് താരത്തെ നഷ്ടമാകും

2018 മുതൽ ഡേവിസ് ബയേണൊപ്പം ഉണ്ട്. 2019ൽ ആയിരുന്നു താരം ബയേണായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ അവരുടെ ആദ്യ ഇലവനിലെ സ്ഥിരാംഗം ആണ്.

Exit mobile version