Picsart 24 08 29 01 30 40 749

അലോൺസോയെ സെൽറ്റ വിഗോ സ്വ‌‌ന്തമാക്കി

ബാഴ്സലോണ ഡിഫൻഡർ മാർക്കസ് അലോൺസോയെ സ്പാനിഷ് ക്ലബ് സെൽറ്റ വിഗോ സ്വന്തമാക്കി. താരം ഈ സീസൺ അവസാനത്തോടെ ബാഴ്സലോണ ക്ലബ് വിടും എന്ന് അറിയിച്ചിരുന്നു. 2024 ജൂൺ 30 വരെ ആണ് താരത്തിന് ബാഴ്സലോണയിൽ കരാർ ഉണ്ടായിരുന്നത്. അലോൻസോ കഴിഞ്ഞ സീസണിൽ ആയിരുന്നു ബാഴ്സയിൽ എത്തിയത്.

ബാഴ്സക്കായി 28 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയ മുൻ ചെൽസി താരം സ്പാനിഷ് സൂപ്പർ കപ്പും ലാലിഗയും ബാഴ്സയലോണക്ക് ഒപ്പം നേടി. ചെൽസിക്ക് ഒപ്പം ആറ് വർഷത്തോളം ഉണ്ടായിരുന്ന താരമാണ് അലോൺസോ. റയൽ മാഡ്രിഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്‌..

Exit mobile version