Picsart 23 07 18 22 49 41 792

ന്യൂകാസിൽ യുണൈറ്റഡ് വിംഗർ സെന്റ്-മാക്സിമിനും സൗദി അറേബ്യയിലേക്ക്

ന്യൂകാസിൽ യുണൈറ്റഡ് വിംഗർ അലൻ സെന്റ്-മാക്സിമിൻ സൗദി അറേബ്യൻ ക്ലബ് അൽ-അഹ്‌ലിയിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. താരത്തിന് ഇപ്പോൾ ന്യൂകാസിൽ യുണൈറ്റഡ് പ്രീസീസൺ മത്സരങ്ങളിൽ നിന്ന് ഇളവ് അനുവദിച്ചിരിക്കുകയാണ്. അടുത്ത ദിവസം തന്നെ മാക്സിമിൻ അൽ അഹ്ലിയിലേക്കുള്ള നീക്കം പൂർത്തിയാക്കും.

ഹാർവി ബാർൻസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ന്യൂകാസിലിന് ചില താരങ്ങളെ അതിനു മുമ്പ് വിൽക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ന്യൂകാസിൽ ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാൾ കൂടിയായ മാക്സിമിനെ വിൽക്കുന്നത്.

മാക്സിമിന് ഇനിയും മൂന്ന് വർഷത്തെ കരാർ ന്യൂകാസിലിൽ ബാക്കിയുണ്ട്. 40 മില്യണു മുകളിൽ ഒരു ട്രാൻസ്ഫർ തുക മാക്സിനിനായി ലഭിക്കും എന്ന് ന്യൂകാസിൽ യുണൈറ്റഡ് പ്രതീക്ഷിക്കുന്നു. 2019 വേനൽക്കാലത്ത് ഫ്രഞ്ച് ക്ലബായ നീസിൽ നിന്ന് ആയിരുന്നു താരം ന്യൂകാസിലിൽ ചേർന്നത്. ഇതുവരെ ന്യൂകാസിലിനായി 124 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 21 അസിസ്റ്റുകൾ നൽകുകയും 13 തവണ ഗോൾ നേടുകയും ചെയ്തു.

Exit mobile version