റെക്കോർഡ് തുകയ്ക്ക് ഇറാൻ സൂപ്പർതാരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ

- Advertisement -

അലിറേസ് ജഹൻബക്ഷ് എന്ന ഇറാനി വിങ്ങറെ ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കാണാം. ഡച്ച് ഫുട്ബോൾ ക്ലബായ AZ അൽക്മാറിന്റെ താരമായിരുന്ന അലിറെസ ജഹൻബക്ഷിനെ റെക്കോർഡ് തുകയ്ക്കാണ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഡച്ച് ലീഗിലെ ടോപ് സ്കോററായി ചരിത്രം കുറിച്ച താരമാണ് അലിറെസ. യൂറോപ്പിൽ ഒരു ലീഗിൽ ടോപ് സ്കോററായി സീസൺ അവസാനിപ്പിക്കുന്ന ആദ്യ ഏഷ്യൻ താരം എന്ന റെക്കോർഡ് ആണ് കഴിഞ്ഞ ഡച്ച് ലീഗ് അവസാനിച്ചതോടെ ഇറാനി താരം സ്വന്തമാക്കിയിരുന്നത്.

21 ഗോളുകളുമായാണ് ജഹൻബക്ഷ് ഡച്ച് ലീഗിൽ കഴിഞ്ഞ സീസണിൽ നേടിയത്. 33 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ അടിച്ച അലിറസ 12 അസിസ്റ്റുകളും കഴിഞ്ഞ സീസണ ടീമിന് നൽകി. ഈ 24കാരന് വേണ്ടി യൂറോപ്പിലെ പല ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ബ്രൈറ്റണെ തിരഞ്ഞെടുക്കാൻ ജഹൻബക്ഷ് തീരുമാനിക്കുകയായിരുന്നു.

അഞ്ച് വർഷത്തേക്കാണ് ജഹൻബക്ഷിന്റെ കരാർ. ഇറാനായി ലോകകപ്പിലും താരം ഇറങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement