Picsart 24 08 06 11 31 45 879

13 വർഷത്തിനു ശേഷം അലക്സിസ് സാഞ്ചസ് ഉഡിനെസെയിലേക്ക്

ചിലിയൻ താരം അലക്സിസ് സാഞ്ചസ് ഉഡിനെസെയിലേക്ക്. സാഞ്ചസിന്റെ ഇന്റർ മിലാനിലെ കരാർ അവസാനിച്ചതിനാൽ താരം ഫ്രീ ഏജന്റായിരുന്നു‌. ഇപ്പോൾ ഉഡിനെസെ നൽകിയ ഓഫർ സാഞ്ചസ് സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്‌. മുമ്പ് ഉഡിനെസെക്ക് ആയി കളിച്ചിട്ടുള്ള താരമാണ് സാഞ്ചസ്‌. 13 വർഷത്തിനു ശേഷം അതേ ക്ലബിലേക്ക് താ തിരികെ എത്തുകയാണ്.

കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു സാഞ്ചസ് വീണ്ടും ഇന്റർ മിലാനിൽ എത്തിയത്. സാഞ്ചസ് ഇന്റർ മിലാനൊപ്പം ലീഗ് കിരീടം നേടുകയും ചെയ്തു. സീസണിൽ 20ൽ അധികം മത്സരങ്ങൾ സാഞ്ചസ് ഇന്ററിനായി കളിച്ചിരുന്നു.

മുമ്പ് ആഴ്സണൽ, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വലിയ ക്ലബുകളിൽ എല്ലാം കളിച്ചിട്ടുള്ള താരമാണ് സാഞ്ചസ്. ഇന്റർ മിലാനായി നേരത്തെ മൂന്ന് വർഷത്തിനിടയിൽ നൂറോളം മത്സരങ്ങൾ സാഞ്ചസ് കളിച്ചിരുന്നു. ആദ്യ സ്പെല്ലിൽ ഇന്ററിനൊപ്പം സീരി എ കിരീടം ഉൾപ്പെടെ മൂന്ന് കിരീടങ്ങൾ നേടുകയും ചെയ്തു.

Exit mobile version