Picsart 23 06 07 16 20 42 790

മാക് അലിസ്റ്ററിനായി ലിവർപൂൾ നൽകിയത് 35 മില്യൺ പൗണ്ട് മാത്രം

അലക്‌സിസ് മാക് അലിസ്റ്റർ ലിവർപൂളിൽ കരാർ ഒപ്പുവെച്ചു. ലിവർപൂൾ അർജന്റീനൻ താരത്തിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബ്രൈറ്റണ് വെറും 35 മില്യൺ പൗണ്ട് മാത്രം നൽകിയാണ് മകാലിസ്റ്ററിനെ ലിവർപൂൾ സ്വന്തമാക്കിയത് എന്നാണ് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നത്. ഇത് തീർത്തും ചെറിയ തുക ആയി വേണം കണക്കിലാക്കാൻ‌. 60-70 മില്യണ് മുകളിൽ ആകും മകാലിസ്റ്ററിന്റെ തുക എന്നായിരുന്നു കരുതപ്പെട്ടിരുന്നത്‌

താരം 2028വരെയുള്ള കരാർ ലിവർപൂളിൽ ഒപ്പുവെക്കും. അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. നേരത്തെ ഇരുപത്തിനാലുകാരനു വേണ്ടി പ്രമുഖ ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. ലോക ജേതാക്കളായ അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരത്തെ എത്തിക്കാൻ യുവന്റസിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും താല്പര്യം ഉണ്ടായിരുന്നു. മികച്ച മധ്യനിരയുടെ അഭാവം മൂലം സീസണിൽ വളരെ ബുദ്ധിമുട്ടിയ ലിവർപൂൾ മകാലിസ്റ്ററിനൊപ്പം വേറെയും മധ്യനിര താരങ്ങളെ എത്തിക്കും. 24കാരനായ താരം 2019 മുതൽ ബ്രൈറ്റണ് ഒപ്പമുണ്ട്.

Exit mobile version