
ലിയോൺ സ്ട്രൈക്കർ അലക്സാന്ദ്ര ലകാസെറ്റ് വേണ്ടിയുള്ള ആഴ്സണൽ ബിഡ് ഒരേ സമയം ലിയോണും അലക്സാന്ദ്ര ലകാസെറ്റും തഴഞ്ഞു. ആഴ്സണൽ ബിഡ് ചെയ്ത തുക 50മില്യണിലും കുറവായതിനാലാണ് ലിയോൺ തഴഞ്ഞത് എങ്കിലും അലക്സാന്ദ്ര ലകാസെറ്റ് വെളിപ്പെടുത്തിയത് ലിയോൺ വിടുകയാണ് എങ്കിൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടീമിലേക്ക് മാത്രമേ ചേരുകയുള്ളു എന്നാണ്. പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് ആയ ആഴ്സണൽ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയിരുന്നില്ല.
കഴിഞ്ഞ സീസണിൽ 45 കളികളിൽ നിന്നായി 37 തവണ അലക്സാന്ദ്ര ലിയോണിന് വേണ്ടി എതിർ ടീമിന്റെ വല കുലുക്കിയിരുന്നു. അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും മാഡ്രിഡ് ക്ലബിന് ട്രാൻസ്ഫർ ബാൻ ഉള്ളതിനാൽ ട്രാൻസ്ഫർ നടക്കാതെ പോവുകയായിരുന്നു. അതെ സമയം ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണോക്കോയുടെ മധ്യനിരതാരം തോമസ് ലെമറിന് വേണ്ടിയുള്ള ആഴ്സനലിന്റെ നീക്കവും പരാജയപ്പെട്ടതായാണ് റിപ്പോട്ടുകൾ. ആഴ്സണൽ ഏകദേശം 30മില്യൺ ആയിരുന്നു ബിഡ് ചെയ്തത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial