ബ്രസീലിയൻ ഫുൾബാക്കിനെ വാങ്ങാൻ ഉറച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

20200924 231104
- Advertisement -

ഈ ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് ഒരു ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കിയെ അടങ്ങു എന്ന് ഉറച്ച് മുന്നേറുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അലക്സ് ടെല്ലെസിനെ ഉടൻ തന്നെ ടീമിൽ എത്തിക്കും. പോർട്ടോയുമായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണെന്ന് ഗബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ടെല്ലെസിനും പോർട്ടോയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തും എന്ന് പ്രതീക്ഷയിലാണ്.

അഞ്ചു വർഷത്തെ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ ടെല്ലെസ് തയ്യാറാണ്‌. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡും പോർട്ടോയും തമ്മിൽ ഇതുവരെ ധാരണ ആയിട്ടില്ല. 20 മില്യണാണ് പോർട്ടോ ടെല്ലെസിനു വേണ്ടി ചോദിക്കുന്നത്. ഇത് നൽകിയാൽ യുണൈറ്റഡിന് താരത്തെ സ്വന്തമാക്കാം. എന്നാൽ പണം നൽകാൻ യുണൈറ്റഡ് മടിക്കുന്നതായാണ് റിപ്പോർട്ടുജൾ. 27കാരനായ താരം ഇപ്പോൾ ബ്രസീൽ ദേശീയ ടീമിലെ അംഗമാണ്‌. അവസാന നാലു വർഷമായി ടെല്ലെസ് പോർട്ടോയ്ക് വേണ്ടിയാണ് കളിക്കുന്നത്. മുമ്പ് ഇന്റർ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്. പോർച്ചുഗീസ് ലീഗിൽ 94 മത്സരങ്ങൾ കളിച്ച താരം 30 അസിസ്റ്റും 18 ഗോളും നേടിയിട്ടുള്ള താരമാണ് ടെല്ലെസ്.

Advertisement