Site icon Fanport

യുവതാരം അലക്‌സ് മാറ്റോസിനെ ടീമിൽ എത്തിച്ച് ചെൽസി

ഇംഗ്ലീഷ് യുവതാരം അലക്‌സ് മാറ്റോസിനെ ടീമിൽ എത്തിച്ച് ചെൽസി. നിലവിലെ ടീമായ നോർവിച്ചുമായി കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആയാണ് ചെൽസിയിൽ എത്തുന്നത്. എത്ര കാലത്തേക്കാണ് താരത്തിന്റെ കരാർ എന്ന് വെളിപ്പെടിത്തിയിട്ടില്ല. നോർവിച്ച് യൂത്ത് ടീമിന്റെ ഭാഗമായിരുന്ന മാറ്റോസ് ചെൽസിയിലും യൂത്ത് ടീമിനോടൊപ്പം തന്നെ ആവും പന്ത് തട്ടുക. മധ്യനിരയിലും മുന്നേറ്റത്തിലും താരത്തിന് ഒരുപോലെ കളിക്കാൻ സാധിക്കുമെന്ന് ചെൽസി വെബ് സൈറ്റിൽ കുറിച്ചു.
20230701 183420
നോർവിച്ച് യൂത്ത് ടീമിന് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന താരത്തെ മാസങ്ങൾക്ക് മുൻപ് തന്നെ ചെൽസി നോട്ടമിട്ടിരുന്നു. ഏപ്രിൽ മുതൽ ചർച്ചകൾ നടത്തി വരുന്ന ചെൽസി, തങ്ങളുടെ അണ്ടർ 21 ടീമിന് ശക്തി പകരാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കൂടാതെ സീനിയർ ടീമിലേക്കും ഭാവി ലക്ഷ്യം വെച്ച് യുവ പ്രതിഭകളെയാണ് ടീം എത്തിച്ചു കൊണ്ടിരിക്കുന്നത്. നോർവിച്ച് അണ്ടർ 18 ടീമിനു വേണ്ടി 42 മത്സരങ്ങളിൽ നിന്നും ഒൻപത് ഗോളും ഏഴ് അസിസ്റ്റും നേടി. കഴിഞ്ഞ സീസണിൽ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. കൂടാതെ ചെൽസി അക്കാദമി മാനേജർ ജിം ഫ്രേസറും താരത്തിനെ എത്തിക്കാൻ പ്രത്യേക ശ്രദ്ധ നൽകിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version