Picsart 23 08 15 00 46 57 720

ലിവർപൂൾ വിട്ട ചേമ്പർലെയിൻ ഇനി തുർക്കിയിൽ

ലിവർപൂൾ വിട്ട ഇംഗ്ലീഷ് താരം അലക്‌സ് ഓക്സലഡെ-ചേമ്പർലെയിൻ തുർക്കി ക്ലബ് ബെസ്ക്താസിൽ ചേർന്നു. ഫ്രീ ഏജന്റ് ആയ താരം മൂന്നു വർഷത്തേക്ക് ആണ് തുർക്കി ക്ലബും ആയി കരാർ ഒപ്പ് വെച്ചത്. 29 കാരനായ ചേമ്പർലെയിൻ സൗതാപ്റ്റണിലൂടെയാണ് കരിയർ തുടങ്ങിയത്.

തുടർന്ന് 2011 മുതൽ 2017 വരെ ആഴ്‌സണലിൽ കളിച്ച താരത്തെ 35 മില്യൺ പൗണ്ട് നൽകിയാണ് ലിവർപൂൾ 2017 ൽ സ്വന്തമാക്കിയത്. ആഴ്‌സണലിന് ഒപ്പം 3 എഫ്.എ കപ്പ് നേടിയ താരം ലിവർപൂളിൽ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങളും നേടി. ഇംഗ്ലണ്ടിന് ആയി 35 മത്സരങ്ങളും ഇംഗ്ലീഷ് മധ്യനിര താരം കളിച്ചിട്ടുണ്ട്.

Exit mobile version