Picsart 23 08 01 12 48 08 021

മുൻ ബാഴ്സലോണ താരം അലക്സ് കൊളാഡോയും സൗദിയിൽ

അലക്‌സ് കൊളാഡോ ബാഴ്സലോണ വിട്ട് അടുത്തിടെ ആയിരുന്നു റിയൽ ബെറ്റിസിലേക്ക് എത്തിയത്. ദിവസങ്ങൾക്ക് അകം അദ്ദേഹം ബെറ്റിസും വിട്ടിരിക്കുകയാണ്. ഈ സീസൺ ലോണിൽ സൗദി ക്ലബായ അൽ ഒഖ്ദൂദിൽ ആകും 24-കാരൻ കളിക്കുക. ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നു കഴിഞ്ഞു.

കൊളാഡോക്ക് 2029 വരെ ബെറ്റിസുമായി കരാർ ഉണ്ട്. ഈ വർഷം കഴിഞ്ഞ് താരം സ്പെയിനിലേക്ക് തിരികെവരും എന്ന് പ്രതീക്ഷിക്കുന്നു. കൊളാഡോ അവസാന കുറച്ച് കാലമായി ഫോം കണ്ടെത്താനും സ്ഥിരമായി കളിക്കാനും ആകാതെ പ്രയാസപ്പെടുകയാണ്.

കഴിഞ്ഞ സീസണിൽ കൊളാഡോ ലോണിൽ എൽച്ചെക്കൊപ്പമുണ്ടായിരുന്നു. എൽചെ സീസൺ അവസാനം റിലഗേറ്റ് ചെയ്യപ്പെട്ടിരുന്നു. ആകെ 15 മത്സരങ്ങൾ മാത്രമേ കഴിഞ്ഞ സീസണിൽ കൊളാഡോക്ക് കളിക്കാൻ ആയുള്ളൂ. ഇതിൽ പകുതിയും താരം ബെഞ്ചിൽ ആയിരുന്നു.

Exit mobile version