അലൻ ഡിയോറി വീണ്ടും ഐ എസ് എല്ലിൽ

- Advertisement -

ഷില്ലോങ്ങ് ലജോങ് താരമായിരുന്ന യുവ മിഡ്ഫീൽഡർ അല ഡിയോറി ഒരിടവേളയ്ക്ക് ശേഷം തിരികെ ഐ എസ് എല്ലിൽ എത്തി. മുംബൈ സിറ്റിയാണ് ഡിയോറിയെ സൈൻ ചെയ്തിരിക്കുന്നത്‌. രണ്ട് വർഷത്തേക്കാണ് താരം മുംബൈയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്‌. മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഐ എസ് എൽ കളിച്ചിട്ടുള്ള ഡിയോറി കഴിഞ്ഞ സീസണിൽ ഐലീഗിലായിരുന്നു കളിച്ചത്.

ഷിലോങ്ങിനായി കഴിഞ്ഞ സീസണിൽ 12 മത്സരങ്ങൾ ഐലീഗിൽ കളിച്ച താരം ഗോകുലത്തിനെതിരെ വിജയഗോളും നേടിയിരുന്നു. ഇപ്പോൾ സാഫ് കപ്പിനായുള്ള ഇന്ത്യൻ സാധ്യതാ ടീമിലും അലൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement