Site icon Fanport

സാവിച്ചിന് വേണ്ടി അൽ – ഹിലാലിന്റെ നാൽപത് മില്യൺ ഓഫർ; താരം സൗദിയിലേക്ക്

ലാസിയോ താരം മിലിങ്കോവിച്ച് സാവിച്ചും സൗദി ലീഗിലേക്ക് അടുക്കുന്നു. താരത്തിന് വേണ്ടി അൽ – ഹിലാൽ നാൽപത് മില്യൺ യൂറോ വരുന്ന ഓഫർ സമർപ്പിച്ചു. ഇത് ടീം അംഗീകരിച്ചതായാണ് സൂചനകൾ. ഇനി താരത്തിന്റെ ഭാഗത്ത് നിന്നുള്ള സമ്മതം കൂടി കിട്ടിയാൽ ബാക്കി നടപടികൾ പൂർത്തിയാവും. അതേ സമയം സാവിച്ച് നേരത്തെ തന്നെ തന്റെ സമ്മതം അറിയിച്ചിട്ടുള്ളതായി ഡി മാർസിയോ അടക്കം റിപ്പോർട്ട് ചെയ്യുന്നു. വരുമാനത്തിലും വലിയ കുതിച്ചു ചാട്ടമാണ് സാവിച്ച്‌ ഇതോടെ നേടുക.
Savic
താരത്തിന്റെ നിലവിലെ കരാർ അടുത്ത സീസണോടെ അവസാനിക്കാൻ ഇരിക്കുകയാണ്. ലാസിയോ മുന്നോട്ടു വെച്ച പുതിയ കരാർ അദ്ദേഹം തള്ളുകയും ചെയ്തു. ഇതോടെയാണ് ട്രാൻസ്ഫർ നീക്കങ്ങൾ ലാസിയോ ആരംഭിച്ചത്. യുവന്റസും താരത്തിന് വേണ്ടി രംഗത്ത് ഉണ്ടെങ്കിലും അൽ ഹിലാൽ നൽകുന്ന ഓഫറിന് സമീപമെത്താൻ അവർക്കും സാധിക്കില്ല. നിലവിൽ മൂന്നര മില്യൺ യൂറോയോളം ലാസിയോയിൽ വാർഷിക വരുമാനം നേടുന്ന സാവിച്ചിന് ഇരുപത് മില്യൺ യൂറോ വാർഷിക വരുമാനം ആണ് ഹിലാൽ ഓഫർ ചെയ്യുന്നത്. ഇതോടെ യൂറോപ്പിലെ എണ്ണം പറഞ്ഞ മധ്യനിരക്കാരിൽ ഒരാളായ ഇരുപത്തിയെട്ടുകാരന്റെ ഭാവി സൗദിയിൽ തന്നെയെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

Exit mobile version