Site icon Fanport

ഫ്രാങ്ക് കെസ്സിയുടെ തീരുമാനത്തിന് കാതോർത്ത് അൽ അഹ്ലി; ഇംഗ്ലീഷ് ടീമുകളും പിറകെ

ഫ്രാങ്ക് കെസ്സി ബാഴ്‌സലോണയിൽ നിന്നും കൂടുമാറുമെന്ന് ഉറപ്പാവുന്നു. താരത്തിന് വേണ്ടി സൗദി ക്ലബ്ബ് ഓഫർ നൽകാനും തയ്യാറാണെന്ന് ഫാബ്രിസിയോ റോമാനോ സൂചിപ്പിച്ചു. എന്നാൽ യൂറോപ്പിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന താരത്തിന്റെ സമ്മതം നേടിയെടുക്കുക എന്ന വലിയ കടമ്പയാണ് അവർക്ക് മുന്നിലുള്ളത്. ടോട്ടൻഹാമും മറ്റൊരു പ്രിമിയർ ലീഗ് ടീമും കെസ്സിയെ എത്തിക്കാൻ താല്പര്യപ്പെടുന്നുണ്ട്. എന്നാൽ ഇവരും ഓഫർ സമർപ്പിച്ചിട്ടില്ല. യുവന്റസും താരത്തെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
Franck Kessie Home Kit
അതേ സമയം കെസ്സിയും അഹ്ലിയും തമ്മില്ലുള്ള ചർച്ചകൾ മുന്നോട്ടു നീങ്ങുകയാണ് എന്നാണ് മറ്റേയോ മോരെറ്റോ റിപ്പോർട്ട് ചെയ്യുന്നത്. താരം ഈ സൗദിയും മറ്റൊരു സാധ്യതയായി കാണുന്നുണ്ട്. എങ്കിലും യൂറോപ്യൻ ടീമുകൾ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് കെസ്സി. ടോട്ടനം കൂടി രംഗത്ത് വന്നതോടെ യുവന്റസ് മധ്യനിര താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ ശക്തമാക്കിയതായി മുണ്ടോ ഡെപ്പോർടിവോ സൂചിപ്പിച്ചു. എന്നാൽ താരത്തെ ഒരു സീസണിലേക്ക് ലോണിൽ എത്തിക്കാൻ ആണ് ഇറ്റാലിയൻ ടീമിന്റെ ശ്രമം. ഇതിനും കെസ്സി സമ്മതം മൂളേണ്ടത് ആവശ്യമാണ്. പ്രീ സീസണിൽ കാര്യമായ അവസരം ലഭിക്കാതെ സാവിയുടെ പദ്ധതികളിൽ സ്ഥാനം ഇല്ലെന്ന് ഉറപ്പായ താരം, വരും ദിവസങ്ങളിൽ പ്രീമിയർ ലീഗ് ടീമുകളിൽ നിന്നുള്ള ഓഫർ എത്തിയില്ലെങ്കിൽ യുവന്റസിന്റെയോ അൽ അഹ്ലിയുടെയോ ഓഫർ അംഗീകരിച്ചെക്കും.

Exit mobile version