ഡി ലിറ്റിനു പകരക്കാരനെ ടീമിൽ എത്തിച്ച് അയാക്സ്

0
ഡി ലിറ്റിനു പകരക്കാരനെ ടീമിൽ എത്തിച്ച് അയാക്സ്

യുവന്റസിലേക്ക് പോയ സെന്റർ ബക്ക് ഡി ലിറ്റിനു പകരമായി ഒരു പുതിയ സെന്റർ ബാക്കിനെ അയാക്സ് ടീമിൽ എത്തിച്ചു. മെക്സിക്കൻ ക്ലബായ ക്ലബ് അമേരിക്കയുടെ താരം എഡ്സൺ ഒമർ ആൽവരസ് ആൺ അയാക്സുമായി കരാർ ഒപ്പുവെച്ചത്. അഞ്ചു വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു. 15 മില്യണോളമാണ് ആൽവരസിനായി അയാക്സ് ചിലവഴിച്ചിരിക്കുന്നത്.

21കാരനായ താരം മെക്സിക്കൻ ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ഇതിനകം 27 മത്സരങ്ങൾ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. ഇപ്പോൾ ഗോൾഡ് കപ്പ് നേടിയ മെക്സിക്കോ ടീമിലും ആൽവരസ് ഉണ്ടായിരുന്നു. ക്ലബ് അമേരിക്കയുടെ അക്കാദമിയിലൂടെ തന്നെ ആയിരുന്നു താരത്തിന്റെ വളർച്ച.