Site icon Fanport

ക്രൊയേഷ്യൻ പ്രതിരോധ താരത്തെ അയാക്‌സ് ടീമിൽ എത്തിക്കും

ക്രൊയേഷ്യൻ ക്ലബ് ഡൈനാമ സാഗ്റബിന്റെ 23 കാരനായ ക്രൊയേഷ്യൻ പ്രതിരോധതാരം ജോസിപ് സുറ്റാലോയെ അയാക്സ് സ്വന്തമാക്കും. 21 മില്യൺ യൂറോയും ആഡ് ഓണുകളും നൽകിയാണ് താരത്തെ ഡച്ച് ക്ലബ് ടീമിൽ എത്തിക്കുന്നത്. നേരത്തെ താരത്തിന് ആയി ഇംഗ്ലീഷ്, ഇറ്റാലിയൻ ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു.

അയാക്‌സ്

ഡൈനാമ സാഗ്റബിന്റെ അക്കാദമിയിലൂടെ കളി തുടങ്ങിയ ജോസിപ് 2020 ൽ ആണ് അവർക്ക് ആയി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അവർക്ക് ആയി 87 മത്സരങ്ങൾ കളിച്ച താരം 3 ലീഗ് കിരീട നേട്ടങ്ങളിലും ഭാഗം ആയി. ക്രൊയേഷ്യൻ ദേശീയ ടീമിന് ആയി 2022 ൽ അരങ്ങേറ്റം കുറിച്ച താരം 8 തവണ അവർക്ക് ആയി കളിച്ചിട്ടുണ്ട്.

Exit mobile version