Site icon Fanport

അർജന്റീനയുടെ യുവതാരത്തെ റാഞ്ചി അയാക്സ്

അടുത്ത സീസണായുള്ള ഒരുക്കങ്ങൾ ഡച്ച് ചാമ്പ്യന്മാരായ അയാക്സ് തുടങ്ങി. അടുത്ത സീസണിലേക്കായുള്ള ആദ്യ സൈനിംഗ് അവർ പൂർത്തിയാക്കി. അർജന്റീനയിലെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഡിഫൻഡർ ലിസാണ്ട്രോ മാർടിനെസിനെയാണ് അയാക്സ് സൈൻ ചെയ്തത്. 21കാരനായ താരത്തെ അർജന്റീനൻ ക്ലബായ ഡിഫൻസ ജസ്റ്റിസിയയിൽ നിന്നാണ് അയാക്സ് സ്വന്തമാക്കിയത്.

ഏകദേശം ഏഴു മില്യണാണ് താരത്തിനായി അയാക്സ് ചികവഴിച്ചത്. മാർടിനെസിന്റെ മികവ് വെച്ച് ഈ തുക വളരെ ചെറുതാണ്. അയാക്സ് ക്യാപ്റ്റൻ ഡി ലൈറ്റ് ക്ലബ് വിടുമെന്നതിനാൽ ആണ് ഡിഫൻസിലേക്ക് പുതിയ താരത്തെ അയാക്സ് കൊണ്ടു വന്നത്. അഞ്ചു വർഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പുവെച്ചത്. യുവതാരങ്ങളെ വളർത്തി കൊണ്ടുവരുന്നതിൽ അയാക്സിനുള്ള കഴിവ് മാർടിനെസിനും ഗുണമാകും എന്നാണ് കരുതപ്പെടുന്നത്.

Exit mobile version