ബെംഗളൂരു എഫ് സി യുവതാരത്തെ സ്വന്തമാക്കി ഐസാൾ എഫ് സി

ബെംഗളൂരു എഫ് സി അണ്ടർ 18 മിഡ്ഫീൽഡർ ഐസക് വാൻലാൽറുവത്ഫെലയെ ഐസാൾ എഫ് സി സ്വന്തമാക്കി. ബെംഗളൂരു എഫ് സിക്കായി ഈ കഴിഞ്ഞ അണ്ടർ 18 ലീഗിൽ മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു. അണ്ടർ 18 ഐലീഗ് സോണൽ മത്സരത്തിൽ രാമൻ വിജയൻ അക്കാദമിയെ ബെംഗളൂരു എഫ് സി തകർത്തപ്പോൾ ആറു ഗോളുകളുമായി ഐസകായിരുന്നു താരമായത്.

മുമ്പ് കേരളത്തിന്റെ അക്കാദമിയായ റെഡ്സ്റ്റാർ അക്കാദമിയുടെ താരമായിരുന്നു ഐസക്. റെഡ് സ്റ്റാറിലെ മികച്ച പ്രകടനമായിരുന്നു ഐസകിനെ ബെംഗളൂരു എഫ് സിയിൽ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബംഗ്ലാദേശിനെതിരെയുള്ള ടി20 സ്ക്വാഡും പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്‍
Next articleയുവ വിങ്ങർ ഇമ്രാൻ ഖാനെ സ്വന്തമാക്കി എഫ് സി ഗോവ