Site icon Fanport

ബ്രസീലിയൻ അഡ്രിയാനോ ഇനി അത്ലറ്റിക്കോയിൽ

ബ്രസീലിയൻ താരമായ അഡ്രിയാനോ കൊറേയ ഇനി ബ്രസീലിൽ കളിക്കും. ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ പാരനെൻസിലാണ് ഇനി അഡ്രിയാനോ കളിക്കുക. താരവുമായി ഒരു വർഷത്തെ കരാറിൽ ക്ലബ് ഒപ്പുവെച്ചു. ഫുൾബാക്കായാ അഡ്രിയാനോ അവസാന സീസണിൽ ബെസികാസിനായായിരുന്നു കളിച്ചത്.

അവസാന മൂന്നു സീസണുകളിലും ബെസികാസിന്റെ താരം തന്നെ ആയിരുന്നു അഡ്രിയാനോ. മുമ്പ് ബാഴ്സലോണയിലും സെവിയ്യയിലും കളിച്ചിട്ടുള്ള താരമാണ് അഡ്രിയാനോ. ബാഴ്സലോണക്ക് ഒപ്പം രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ട് ക്ലബ് ലോകകപ്പും ഒപ്പം നാലു ലാലിഗയും നേടിയ താരമാണ് അഡ്രിയാനോ.

Exit mobile version