20220817 032207

അദ്നാൻ യനുസായ് ഇറ്റലിയിലെ രണ്ടാം ഡിവിഷനിലേക്ക്

ബെൽജിയൻ താരം അദ്നാൻ യനുസായ് ഇറ്റാലിയൻ രണ്ടാം ഡിവിഷനിലേക്ക് പോകുന്നു. ഫ്രീ ഏജന്റ് ആയ അദ്നാൻ ജനുസാജ് സീരി ബി ടീമായ ജെനോവ ക്ലബിലേക്ക് അടുക്കുക ആണെന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം റയൽ സോസിഡാഡുമായുള്ള യനുസായിന്റെ കരാർ അവസാനിച്ചിരുന്നു. 27 കാരനായ വിംഗർ അവസാന അഞ്ച് വർഷം സ്പെയിനിൽ ആയിരുന്നു.

ഇപ്പോൾ ജെനോവ രണ്ടാം ഡിവിഷനിലാണ് എങ്കിലും യനുസായ് ഈ നീക്കത്തിന് തയ്യാറാണ്. പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നും യനുസായിന് ഓഫർ ഉണ്ട്. താരം ഇതുവരെ അന്തിമമായ തീരുമാനം എടുത്തിട്ടില്ല. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ റയൽ സോസിഡാഡിനായി 168 മത്സരങ്ങളിൽ കളിച്ചു. 23 ഗോളുകൾ നേടുകയും 21 അസിസ്റ്റുകളും സോസിഡിനായി നേടിയ യനുസായ് അവർക്ക് ഒപ്പം കോപ്പ ഡെൽ റേ കിരീടവും നേടിയിട്ടുണ്ട്.

Story Highlight: Serie B side Genoa are reportedly on the list of clubs that free agent Adnan Januzaj

Exit mobile version