അദ്നാൻ യനുസായിനായി എവർട്ടണും രംഗത്ത് | Exclusive

ബെൽജിയൻ താരം അദ്നാൻ യനുസായിനായി യൂറോപ്പിൽ നിന്ന് നിരവധി ഓഫറുകൾ ആണ് വരുന്നത്. ഇപ്പോൾ പ്രീമിയർ ലീഗിൽ നിന്ന് എവർട്ടണും യനുസായി രംഗത്ത് ഉണ്ട്. താരവുമായി എവർട്ടൺ ചർച്ചകൾ നടത്തുന്നുണ്ട്. 2025വരെയുള്ള കരാർ എവർട്ടൺ യനുസായിന് മുന്നിൽ വെച്ചിട്ടുണ്ട്.

20220819 130052

ഇറ്റാലിയൻ രണ്ടാം ഡിവിഷൻ ക്ലബായ ജെനോവയാണ് ഇപ്പോൾ യനുസായിനായുള്ള ചർച്ചകളിൽ മുന്നിൽ.

കഴിഞ്ഞ മാസം റയൽ സോസിഡാഡുമായുള്ള യനുസായിന്റെ കരാർ അവസാനിച്ചിരുന്നു. 27 കാരനായ വിംഗർ അവസാന അഞ്ച് വർഷം സ്പെയിനിൽ ആയിരുന്നു. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ റയൽ സോസിഡാഡിനായി 168 മത്സരങ്ങളിൽ കളിച്ചു. 23 ഗോളുകൾ നേടുകയും 21 അസിസ്റ്റുകളും സോസിഡിനായി നേടുയ യനുസായ് അവർക്ക് ഒപ്പം കോപ്പ ഡെൽ റേ കിരീടവും നേടിയിട്ടുണ്ട്.