Site icon Fanport

യുവതാരത്തെ ക്ലബിൽ നിലനിർത്താൻ ആവാതെ ആഴ്‌സണൽ

ഇംഗ്ലീഷ് യുവവിങർ അമാറിയോ കോസിയർ-ഡുബെറി ആഴ്‌സണൽ വിടും. ഈ മാസം കരാർ തീരുന്ന 19 കാരനായ അക്കാദമി താരത്തിന് ആഴ്‌സണൽ പുതിയ കരാർ ഓഫർ ചെയ്തു എങ്കിലും താരം നിരസിക്കുകയായിരുന്നു. ക്ലബിന്റെ ആദ്യ ടീമിൽ അടുത്ത സീസണിൽ അവസരം കിട്ടില്ല എന്ന ചിന്തയാണ് യുവതാരത്തെ ക്ലബ് വിടാൻ പ്രേരിപ്പിച്ച ഘടകം.

ആഴ്‌സണൽ

ആഴ്‌സണൽ താരം ബുകയോ സാകയും ആയി താരതമ്യം ചെയ്യപ്പെടുന്ന കോസിയർ-ഡുബെറി കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് 2 വിൽ അണ്ടർ 21 ടീമിന് ആയി 9 ഗോളുകൾ നേടിയിരുന്നു. വലിയ ഭാവിയാണ് പലരും താരത്തിൽ കാണുന്നത്. നിരവധി പ്രീമിയർ ലീഗ് ക്ലബുകളും ജർമ്മൻ, ഫ്രഞ്ച്, ഡച്ച്, ബെൽജിയം ക്ലബുകളും താരത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Exit mobile version