Picsart 23 07 15 20 03 26 960

ഡച്ച് താരത്തെ സ്വന്തമാക്കി എ.സി മിലാൻ

ഡച്ച് ക്ലബ് എ.സി യുടെ 24 കാരനായ മധ്യനിര താരം തിഹാനി റെഹിന്റെയേർസിനെ സ്വന്തമാക്കി ഇറ്റാലിയൻ വമ്പന്മാർ ആയ എ.സി മിലാൻ. ഈ വർഷം ദേശീയ ടീമിനും അരങ്ങേറിയ താരത്തെ മിലാൻ 20 മില്യൺ യൂറോ നൽകിയാണ് സ്വന്തമാക്കിയത്.

ഈ ആഴ്ച തുടക്കത്തിൽ ആണ് താരത്തിന് തങ്ങളുടെ ബിഡ് മിലാൻ മുന്നോട്ട് വച്ചത്‌. മിലാനിലേക്ക് മാത്രം പോയാൽ മതി എന്ന താരത്തിന്റെ നിർബന്ധം ആണ് ഡീൽ വേഗത്തിൽ ആക്കിയത്. ഉടൻ തന്നെ മെഡിക്കൽ പൂർത്തിയാക്കിയ ശേഷം താരം മിലാനും ആയി കരാർ ഒപ്പ് വെക്കും.

Exit mobile version