20230518 183935

കമാഡക്ക് വേണ്ടി മിലാൻ നീക്കം

ഫ്രാങ്ക്ഫെർട് സൂപ്പർ താരം ഡൈച്ചി കമാഡക്ക് വേണ്ടി എസി മിലാൻ രംഗത്ത് വന്നേക്കും. താരത്തിന്റെ പ്രതിനിധികളുമായി മിലാൻ ചർച്ചകൾ നടത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ജപ്പാൻ താരത്തെ എതിക്കുന്ന കാര്യത്തിൽ ടീം അവസാന തീരുമാനം എടുത്തിട്ടും ഇല്ല. സീസണോടെ കമാഡ ഫ്രീ ഏജന്റ് ആവും എന്നതും ഇറ്റാലിയൻ ടീമിനെ ആകർഷിക്കുന്നുണ്ട്. താരത്തിനും മിലാനിലേക്ക് ചേക്കേറാൻ താല്പര്യമുണ്ട് എന്നാണ് റൊമാനോ നൽകുന്ന സൂചന.

31.03.2023, Fussball, Saison 2022/2023, 1. Bundesliga, 26. Spieltag, Eintracht Frankfurt – VfL Bochum 1848, Daichi Kamada Eintracht Frankfurt, Frankfurt am Main Deutsche Bank Park Hessen Deutschland xRHR-FOTO/DEx *** 31 03 2023, Football, 2022 2023 season, 1 Bundesliga, 26 matchday, Eintracht Frankfurt VfL Bochum 1848, Daichi Kamada Eintracht Frankfurt , Frankfurt am Main Deutsche Bank Park Hesse Germany xRHR PHOTO DEx Copyright: DennisxEwert/RHR-FOTOx RHR-FOTO/DE

നേരത്തെ സീസണോടെ ഫ്രാങ്ക്ഫെർട് വിടുമെന്ന് തീരുമാനിച്ച കമാഡക്ക് മുകളിൽ വമ്പന്മാർ കണ്ണു വെച്ചിട്ടുണ്ട്. ഡോർട്മുണ്ട് താരത്തെ സമീപിച്ചിരുന്നു എങ്കിലും അനുകൂലമായ തീരുമാനം താരത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ലീഗ് കിരീടം നേടിയ ശേഷം പ്രകടനം താഴോട്ട് പോയ എസി മിലാൻ ആവട്ടെ ടീം വീണ്ടും ശക്തിപ്പെടുത്താൻ ഉള്ള നീക്കത്തിൽ ആണ് താനും. നേരത്തെ നാപോളിക്കും താൽപര്യം ഉണ്ടായിരുന്ന കമാഡക്ക് വേണ്ടി നിലവിൽ മിലാനും ഡോർട്മുണ്ടും തന്നെയാണ് ശക്തമായി ശ്രമിക്കുന്നത് എന്ന് ഡി മാർസിയോയും വെളിപ്പെടുത്തുന്നു. സീസണിൽ ഫ്രാങ്കഫെർട്ടിന്റെ ഭൂരിഭാഗം മത്സരങ്ങളിലും കളത്തിൽ ഇറങ്ങിയ താരം പതിനഞ്ച് ഗോളുകളും ആറു അസിസിറ്റുകളും സ്വന്തമാക്കി.

Exit mobile version