Site icon Fanport

ആബേൽ റൂയിസ് ബാഴ്സലോണ വിട്ടു

കാർലെസ് പെരെസിന് പിന്നാലെ മറ്റൊരു മികച്ച യുവതാരം കൂടെ ബാഴ്സലോണ വിട്ടു. ബാഴ്സലോണ യൂത്ത് ടീമിലെ ഏറ്റവും മികച്ച ടാലന്റ് എന്ന് വിശേഷിക്കപ്പെടുന്ന ആബേൽ റൂയിസ് ആണ് ബാഴ്സലോണ വിട്ടിരിക്കുന്നത്. പോർച്ചുഗീസ് ക്ലബായ സ്പോർടിങ് ബ്രാഗയാണ് താരത്തെ സ്വന്തമാക്കുന്നത്. തുടക്കത്തിൽ ലോണിലും സീസൺ അവസാനത്തോടെ താരത്തെ വാങ്ങാനുമാണ് ബ്രാഗയുടെ കരാർ. ആദ്യ ആറുമാസം ലോണിൽ ആകും റൂയിസ് പോർച്ചുഗലിൽ കളിക്കുക.

സീസൺ അവസാനം 10 മില്യൺ നൽകി ബാർഗയ്ക്ക് താരത്തെ വാങ്ങാം. നേരത്തെ 3 വർഷത്തേക്ക് ബാഴ്സലോണയിൽ കരാർ പുതുക്കിയ താരമാണ് അവസരങ്ങൾ കിട്ടാതെ ക്ലബ് വിടുന്നത്. 19കാരനായ ആബേൽ റൂയിസ് 2012 മുതൽ ലാ മാസിയ അക്കാദമിയിൽ ഉണ്ട്. മുമ്പ് വലൻസിയയുടെ അക്കാദമി താരമായിരുന്നു. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ആബേൽ റൂയിസ് സ്പെയിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു

Exit mobile version