100 മില്യൺ നൽകി ഫ്രഞ്ച് യുവതാരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കി

Img 20220607 184208

റയലിന്റെ ഈ ട്രാൻസ്ഫർ മാർക്കറ്റിലെ ആദ്യ നീക്കം പൂർത്തിയാവുകയാണ്‌. അവർ മൊണാക്കോയുടെ മധ്യനിര താരം ചൗമെനിയെ സ്വന്തമാക്കി. ചൗമെനി റയൽ മാഡ്രിഡിൽ 2027വരെയുള്ള കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ റയൽ മാഡ്രിഡും ഈ ട്രാൻസ്ഫർ പ്രഖ്യാപിക്കും. ആഡ് ഓണുകൾ അടക്കം 105 മില്യൺ യൂറോയോ വരും ട്രാൻസ്ഫർ തുക.
20220607 182903
ട്രാൻസ്ഫർ മാർക്കറ്റിൽ റയൽ മാഡ്രിഡ് പി എസ് ജിയെ പിന്തള്ളിയാണ് യുവതാരത്തെ സ്വന്തമാക്കിയത്. 22കാരനായ താരം റയൽ മാഡ്രിഡിന്റെ വലിയ ആരാധകൻ ആണ് റയലിന് അഡ്വാന്റേജ് ആയത്.

മുൻ ബോർഡക്സ് താരമായ ചൗമെനി അവസാന രണ്ട് സീസണുകളായി മൊണാക്കോയ്ക്ക് ഒപ്പം ഉണ്ട്. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായാണ് താരത്തെ ഇപ്പോൾ കണക്കാക്കുന്നത്. മൊണാക്കോയ്ക്ക് വേണ്ടി 95 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിന്റെയും ഭാഗമാണ് ചൗമെനി.

Previous articleസെർജി റോബർട്ടോ ബാഴ്‌സലോണയിൽ തുടരും
Next articleരണ്ടാം ഇന്നിങ്സിലും ബാറ്റിംഗ് ദുഷ്കരം, കർണാടകയ്ക്ക് ബാറ്റിംഗ് തകർച്ച