Site icon Fanport

കൊളംബിയയുടെ മുറിലോ ഇനി ഇറ്റലിയിൽ

വലൻസിയയുടെ ഡിഫൻഡറായ‌ ജെയ്സൺ മുറിലോ ഇനി ഇറ്റാലിയൻ ലീഗിൽ കളിക്കും. ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയ ആണ് മുറിലോയെ സൈൻ ചെയ്തിരിക്കുന്നത്. 2023 വരെയുള്ള കരാറിൽ മുറിലോ ഇന്ന് ഒപ്പുവെച്ചു. വലൻസിയൽ ആണെങ്കിലും കഴിഞ്ഞ സീസൺ അവസാനം ബാഴ്സലോണയിൽ ആയിരുന്നു മുറിലോ കളിച്ചത്.

സീസൺ രണ്ടാം പകുതിയിൽ ഉംറ്റുറ്റിയ്ക്ക് പരിക്കേറ്റപ്പോഴാണ് വലൻസിയയിൽ നിന്ന് തൽക്കാലത്തേക്ക് മുറിലോയെ ബാഴ്സ സൈൻ ചെയ്തിരുന്നത്. കൊളംബിയൻ താരമായ മുറില്ലോ മുമ്പ് ഇന്റർ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്. കൊളംബിയൻ ദേശീയ ടീമംഗം ആയ മുറിലോ ഈ കോപ അമേരികയിലും ദേശീയ ടീമിൽ ഉണ്ടായിരുന്നു.

Exit mobile version