Site icon Fanport

അജയ് ഛേത്രി ഇനി ശ്രീനിധി ഡെക്കാനിൽ

ബെംഗളൂരു എഫ് സിയുടെ യുവതാരം അജയ് ഛേത്രിയെ ശ്രീനിധി ഡെക്കാൻ സ്വന്തമാക്കി. അവസാന സീസണിൽ ഐ എസ് എൽ ക്ലബായ ഈസ്റ്റ് ബംഗാൾ എഫ് സിയിൽ ലോണിൽ കളിച്ച അജയ് ഛേത്രിയെ ഇപ്പോൾ സ്ഥിര കരാറിൽ ആണ് ശ്രീനിധി ഡെക്കാൻ സൈൻ ചെയ്യുന്നത്.

അജയ് ഛേത്രി 23 09 01 11 39 44 603

മധ്യനിര താരമായ അജയ് ഛേത്രി അവസാന എട്ടു വർഷങ്ങളായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്നു. ബെംഗളൂരുവിന്റെ യുവ ടീമുകൾക്ക് വേണ്ടി നേരത്തെ കളിച്ചിട്ടുണ്ട്. ബെംഗളൂരു റിസേർവ്സിനൊപ്പം ബെംഗളൂരു സൂപ്പർ ഡിവിഷൻ കിരീടം അജയ് സ്വന്തമാക്കിയിട്ടുണ്ട്.

മൂന്ന് സീസൺ മുമ്പ് ബെംഗളൂരു സീനിയർ സ്ക്വാഡിൽ എത്തിയ താരം ഐ എസ്‌ എല്ലിൽ ചെന്നൈയിനെതിരെ അരങ്ങേറ്റവും നടത്തിയിരുന്നു. ഇതിനു മുമ്പ് ഹൈദരബാദിലും പഞ്ചാബ് എഫ് സിയിലും ലോണിൽ താരം കളിച്ചിരുന്നു.

Exit mobile version