മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച മാതേസൺ ഇനി വോൾവ്സിൽ

- Advertisement -

ഈ സീസൺ തുടക്കത്തിൽ ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ച 17കാരൻ ലൂക് മാതേസണ് ഇനി പ്രീമിയർ ലീഗിൽ കളിക്കും. റോക്ക്ഡൈൽ താരമായ മാതേസണെ വോൾവ്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 1 മില്യണോളമാണ് വോൾവ്സ് മാതേസണായി ചിലവഴിക്കുന്നത്. താരം ഈ സീസണിൽ റോച്ഡൈലിൽ തന്നെ ലോണിൽ കളിക്കും. അടുത്ത സീസൺ മാത്രമേ വോൾവ്സിൽ അരങ്ങേറ്റം നടത്താൻ താരത്തിനാവുകയുള്ളൂ.

ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോളടിക്കുകയും കളിയിലെ താരമായി മാറുകയും ചെയ്തിരുന്നു മാതേസൺ. ഇംഗ്ലീഷ് അണ്ടർ 18 ടീമിൽ കളിച്ചിട്ടുള്ള താരം കൂടെയാണ് മാതേസൺ. തന്റെ ഒമ്പതാം വയസ്സു മുതൽ ഡെയ്ലിനായി തന്നെയാണ് മാതേസൺ കളിക്കുന്നത്.

Advertisement