സിയെച്ചിനായി ചെൽസി ശ്രമങ്ങൾ ആരംഭിച്ചു, താരത്തിനായി വൻ തുക നൽകാൻ ഒരുക്കം

- Advertisement -

അയാക്‌സ് താരം ഹക്കിം സിയെച്ചിനായി ചെൽസി ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. പരിശീലകൻ ഫ്രാങ്ക് ലംപാർഡ് താരത്തെ സ്വന്തമാക്കാൻ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും വിജയിച്ചിരുന്നില്ല. എങ്കിലും അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ മൊറോക്കൻ താരത്തെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിക്കാൻ ചെൽസി ഒരുക്കമാണ്.

വില്ലിയൻ, പെഡ്രോ എന്നിവർ ക്ലബ്ബ് വിട്ടേക്കും എന്ന സാധ്യതയിൽ കൂടുതൽ അറ്റാക്കിങ് കളിക്കാരെ ചെൽസി നോട്ടം ഇട്ടിട്ടുണ്ട്. അയാക്‌സിന്റെ സമീപകാല ഫോമിൽ നിർണായക സ്വാധീനം ചെലുത്തിയ കളിക്കാരനാണ് 26 വയസുകാരനായ സിയെച്‌. 2016 മുതൽ അയാക്‌സ് താരമാണ്. അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ കളിക്കുന്ന താരം 2015 മുതൽ മൊറോക്കോ ദേശീയ ടീം അംഗവുമാണ്. താരത്തിന്റെ സേവനം ഉറപ്പാക്കാൻ ചെൽസി 45 മില്യൺ യൂറോ എങ്കിലും നൽകേണ്ടി വരും.

Advertisement