സപാറ്റ ഇനി മിലാനിൽ ഇല്ല

- Advertisement -

കൊളംബിയൻ ദേശീയ ടീമിന്റെ സെന്റർ ബാക്കായ ക്രിസ്റ്റ്യൻ സപാറ്റയെ എ സി മിലാൻ റിലീസ് ചെയ്തു. 32കാരനായ സപാറ്റ ഇനി ക്ലബിനൊപ്പം ഉണ്ടാകില്ല എന്ന് മിലാൻ വൈസ് പ്രസിഡന്റ് മാർകോസ് ബ്രാസാണ് വ്യക്തമാക്കിയത്. ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോയിലേക്ക് പോകുവാൻ വേണ്ടിയാണ് സപാറ്റ മിലാനിൽ നിന്ന് റിലീസ് വാങ്ങിയിരിക്കുന്നത്.

2005ൽ ഇറ്റലിയിൽ എത്തിയ സ്പാറ്റ ആദ്യ കാലങ്ങളിൽ ഉഡിനെസെയുടെ താരമായിരുന്നു. പിന്നീട് 2012ൽ ആണ് മിലാനിൽ എത്തിയത്. ഇതിനിടയിൽ ഒരു സീസൺ വിയ്യാറയലിലും കളിച്ചിരുന്നു. ഈ കഴിഞ്ഞ സീസണിൽ മിലാനു വേണ്ടി 20 മത്സരങ്ങളിൽ മാത്രമാണ് സപാറ്റ ഇറങ്ങിയത്.

Advertisement