ഇക്കാർഡി ഇന്ററിൽ തുടരും

- Advertisement -

അർജന്റീനയുടെ സൂപ്പർ താരം മൗറോ ഇക്കാർഡി ഇന്റർ മിലാനിൽ തുടരുമെന്ന് ഇന്റർ വൈസ്-പ്രസിഡന്റ് ഹാവിയർ സാനിറ്റി. ഇക്കാർഡി സീരി എ വിടുമെന്ന ഊഹാപോഹങ്ങൾ ഉയരുന്നതിനിടെയാണ് ഇന്ററിന്റെ വൈസ്-പ്രസിഡന്റ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. സീരി എയിൽ തകർപ്പൻ ഫോമിലാണ് ഇക്കാർഡി. ഈ സീസണിൽ 28 ഗോളുകളാണ് നേരാസൂറികൾക്കു വേണ്ടി ഇക്കാർഡി അടിച്ചു കൂട്ടിയത്.

2013 ലാണ് ഇന്ററിലേക്ക് ഇക്കർടിയെത്തുന്നത്. പിന്നീട് ഇന്ററിൽ ഇക്കാർഡി യുഗത്തിന്റെ ആരംഭമായിരുന്നു. യൂറോപ്പ്യൻ ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ദേശീയ ടീമിൽ നിന്നും 25 കാരനായ താരം തഴയപ്പെട്ടിട്ടേയുള്ളു. 2013ല്‍ അരങ്ങേറിയ ഇക്കാര്‍ഡി നാലു തവണ മാത്രമാണ് അര്‍ജന്റീനക്ക് വേണ്ടി കളിച്ചത്. ലോകകപ്പിൽ ഇറങ്ങിയ അവസാന അർജന്റീനയുടെ സ്‌ക്വാഡിൽ നിന്നും ഇക്കാർഡി തഴയപ്പെട്ടു.

സ്വകാര്യ ജീവിതത്തിലെ വിവാദങ്ങളാണ് ഇക്കാർഡിയെ അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും അകറ്റി നിർത്തിയത്. ഇക്കാർഡിയുടെ സാംപ്‌ടോറിയയിലെ സഹതാരത്തിന്റെ ആദ്യ ഭാര്യയാണ് നിലവിലെ താരത്തിന്റെ ഭാര്യ. ഇക്കാർഡിയും വിവാഹവും അർജന്റീനയിലെ ടാബ്ലോയിഡുകളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ സ്റ്റോറികളായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement