സാഹയെ സ്വന്തമാക്കാൻ ഒരുങ്ങി ആഴ്സണൽ

ക്രിസ്റ്റൽ പാലസ് താരം വിൽഫ്രഡ് സാഹയെ സ്വന്തതമാക്കാനൊരുങ്ങി ആഴ്സണൽ. താരത്തിനായി ആഴ്സണൽ 40 മില്യൺ പൗണ്ട് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ. സാഹയും ആഴ്സണലിൽ ചേരാനുള്ള ആഗ്രഹം പാലസിനെ അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ ബിഡ് പാലസ് സ്വീകരിച്ചാൽ ഏറെ വൈകാതെ സാഹ ഗണ്ണേഴ്‌സിൽ എത്തും.

സാഹക്കായി 75 മില്യൺ എങ്കിലും വേണമെന്നാണ് പലസിന്റെ നയം. എങ്കിലും താരം താരം ട്രാൻസ്ഫർ ആഗ്രഹം പ്രകടിപ്പിച്ച സ്ഥിതിക്ക് എന്താകും പലസിന്റെ മറുപടി എന്നാണ് ആഴ്സണൽ കാത്തിരിക്കുന്നത്. 26 വയസുകാരനായ സാഹ ഐവറി കോസ്റ്റ് ദേശീയ താരമാണ്. മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും സാഹ കളിച്ചിട്ടുണ്ട്. പക്ഷെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതെ വന്നത്തോടെ പാലസിലേക്ക് തന്നെ മടങ്ങി. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഡ്രിബ്ലർമാരിൽ ഒരാളാണ് സാഹ.

Exit mobile version