ക്ലബ് റെക്കോർഡ് സൈനിംഗിന് ഒരുങ്ങി ലെസ്റ്റർ സിറ്റി

അയോസെ പെരെസിനെ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു വൻ സൈനിംഗിനു കൂടി ഒരുങ്ങുകയാണ് ലെസ്റ്റർ സിറ്റി. ബെൽജിയൻ താരം യൂറൊ ടെലെമൻസിനെയാണ് ലെസ്റ്റർ സൈൻ ചെയ്യുന്നതിന് അടുത്ത് എത്തിയിരിക്കുന്നത്. താരം കൂടുതൽ ചർച്ചകൾക്കായി ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്. മൊണോക്കോ താരമായ ടെലെമൻസിനായി ക്ലബ് റെക്കോർഡ് തുക തന്നെ ലെസ്റ്റർ ചിലവഴിക്കേണ്ടി വരും.

മൊണോക്കോ 40 മില്യണോളമാണ് താരത്തിനായി ചോദിക്കുന്നത്. ലെസ്റ്റർ ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആകും അത്. 22കാരനായ താരം കഴിഞ്ഞ സീസൺ അവസാനത്തിൽ ലെസ്റ്ററിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. അവിടെ മൂന്ന് ലീഗ് ഗോളുകൾ നേടാനും നാല് അസിസ്റ്റും നേടാൻ ടെലമൻസിനായിരുന്നു.

Previous articleതന്റെ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തുവാന്‍ സഹായിച്ച ബാറ്റ് കമ്പനികള്‍ക്ക് ആദരവ് അറിയിച്ച് ധോണി
Next articleഒരു പാക്കിസ്ഥാന്‍ ബൗളറുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് മാന്‍ ഓഫ് ദി മാച്ചായി ഷഹീന്‍ അഫ്രീദി