ക്രിസ്റ്റൽ പാലസ് വിടാൻ ക്ലബിനോട് ആവശ്യപ്പെട്ട് വിൽഫ്രഡ് സാഹ

ക്രിസ്റ്റൽ പാലസിന്റെ ഫോർവേഡ് വിൽഫ്രഡ് സാഹ ക്ലബ് വിട്ട് പോകാൻ ആണ് തന്റെ ആഗ്രഹം എന്ന് ക്ലബ് അധികൃതറെ അറിയിച്ചും ക്രിസ്റ്റൽ പാലസിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് സാഹ. കഴിഞ്ഞ വർഷം അഞ്ചു കൊല്ലത്തേക്ക് ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ച സാഹയാണ് ഈ വർഷം ക്ലബ് വിടണമെന്ന് ആവശ്യപ്പെടുന്നത്.

സാഹയുടെ ആവശ്യം ക്ലബ് അംഗീകരിക്കില്ല എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്‌. എന്നാൽ മികച്ച ഫോമിലുള്ള സാഹയ്ക്ക് വേണ്ടി വൻ തുക ചിലവഴിക്കാൻ ഏതെങ്കിലും വലിയ ക്ലബ് സന്നദ്ധമായാൽ ക്രിസ്റ്റൽ പാലസിന്റെ മനം മാറിയേക്കും. ഈ സീസണിൽ പ്രീമിയർ ലീഗിൽ 10 ഗോളുകളും 10 അസിസ്റ്റും സാഹ സ്വന്തമാക്കിയിരുന്നു. അവസാന മൂന്ന് സീസണുകളിലും ക്രിസ്റ്റൽ പാലസിന്റെ പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കിയ താരനാണ് സാഹ.

12ആം വയസ്സ് മുതൽ ക്രിസ്റ്റൽ പാലസ് ക്ലബിനൊപ്പം ഉള്ള താരമാണ്. 2010ൽ പാലസിനായി സീനിയർ അരങ്ങേറ്റം നടത്തിയ സാഹ ഇതുവരെ 288 മത്സരങ്ങൾ പാലസിനായി കളിച്ചിട്ടുണ്ട് 44 ഗോളുകളും ഈ കാലയളവിൽ ക്ലബിനായി നേടി. ഇതിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും താരം എത്തിയിരുന്നു എങ്കിലും മാഞ്ചസ്റ്ററിൽ മികച്ച പ്രകടനം നടത്താൻ താരത്തിനായില്ല.