ലിംഗാർഡിനെ അന്വേഷിച്ച് യൂറോപ്പിലെ വൻ ക്ലബ്ബുകൾ

20210411 201819
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ജെസ്സി ലിംഗാർഡിനെ അന്വേഷിച്ച് യൂറേപ്പിലെ വൻ ക്ലബ്ബുകൾ ഒക്കെ രംഗത്തുള്ളതായി റിപ്പോർട്ടുകൾ. ഇപ്പോൾ മാഞ്ചസ്റ്ററിൽ നിന്ന് ലോണ് അടിസ്ഥാനത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിക്കുകയാണ് ജെസ്സി ലിംഗാർഡ്‌. വെസ്റ്റ് ഹാമിൽ എത്തിയ ശേഷം ഗംഭീര ഫോമിലാണ് താരമുള്ളത്. 9 ലീഗ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ ലിംഗാർഡ് നേടിയിട്ടുണ്ട്. താരത്തെ നിലനിർത്താൻ ആണ് വെസ്റ്റ് ഹാം ആഗ്രഹിക്കുന്നത് എങ്കിലും അത് അത്ര എളുപ്പമാകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലിംഗാർഡിന് ഇനിയും ഒരു വർഷത്തെ കരാർ ബാക്കിയുണ്ട്. ലിംഗാർഡിനെ യുണൈറ്റഡ് ആർക്കു വിട്ടു നൽകുന്നു എങ്കിലും വലിയ തുക ചോദിക്കാൻ സാധ്യത ഉണ്ട്.

ലിംഗാർഡിനെ നൽകി വെസ്റ്റ് ഹാമിന്റെ ഡക്ലൻ റയ്‌സിനെ സ്വന്തമാക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വെസ്റ്റ് ഹാം അതിനു തയ്യാറായേക്കില്ല. യൂറോപ്പിലെ വൻ ക്ലബ്ബുകളായ ഇന്റർ മിലാൻ, പി എസ് ജി, റയൽ മാഡ്രിഡ് എന്നിവരൊക്കെ ലിംഗാർഡിനായി രംഗത്തുണ്ട് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്ററിൽ അവസരം ലഭിക്കാതെ ആണ് ലിംഗാർഡ്‌ വെസ്റ്റ് ഹാമിലേക്ക് പോയത്. അവിടെ നിന്നാണ് ലിംഗാർഡ് ഫോമിലേക്ക് ഉയർന്നത്.

Advertisement