ലിവർപൂളിലേക്ക് വരാൻ വെർണർ തയ്യാർ

ജർമ്മൻ യുവ സ്ട്രൈക്കർ വെർണർ ലിവർപൂളിലേക്ക് അടുക്കുന്നതായി ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ജർമ്മൻ ക്ലബായ ലെപ്സിഗിന്റെ പ്രധാന സ്ട്രൈക്കർ ആണ് വെർണർ ഇപ്പോൾ. ഈ ജൂൺ 15ന് മുന്നോടിയായി വെർണറിന്റെ റിലീസ് ക്ലോസ് തുക നൽകിയാൽ താരത്തെ ലിവർപൂളിന് സ്വന്തമാക്കാം. വെർണറിനും ലിവർപൂളിലേക്ക് വരാൻ താല്പര്യമുണ്ട്‌.

58 മില്യൺ മാത്രമെ വെർണറിന്റെ റിലീസ് ക്ലോസ് ഉള്ളൂ. ഈ സീസണിൽ ലെപ്സിഗിനു വേണ്ടി 27 ഗോളുകൾ വെർണർ നേടിയിരുന്നു. താരത്തിനു വേണ്ടി ബയേൺ അടക്കം വലിയ പല ക്ലബുകളും രംഗത്തുണ്ട്. എന്നാൽ ക്ലോപ്പിന്റെ കീഴിൽ കളിക്കാൻ ആണ് വെർണറിന് താല്പര്യം എന്ന് സ്കൈ സ്പോർട്സ് പറയുന്നു. നേരത്തെ വെർണർ ക്ലോപ്പിന്റെ ടാക്ടിക്സുകളെ പ്രശംസിച്ചിരുന്നു.

Exit mobile version